ചുമതലകള്‍

ഇപ്പോഴത്തെ ചുമതല

തദ്ദേശ വകുപ്പിനകത്തെ വിവിധ വകുപ്പുകളുടെ സംയോജനവും പുതിയ വകുപ്പിന്റെ /സര്‍വീസിന്റെ രൂപീകരണത്തിനാവശ്യമായ പ്രത്യേക ചട്ടങ്ങളുടെ രൂപീകരണവുമാണ്  എല്‍ ജി കമ്മീഷന്  ഗവണ്‍ മെന്റ്    നിലവില്‍ നല്‍കിയിരിക്കുന്ന ചുമതല. തദ്ദേശ വകുപ്പിന് കീഴില്‍ ഇപ്പോഴുള്ള പഞ്ചായത്ത്, മുനിസിപ്പല്‍, ഗ്രാമവികസനം, എല്‍.എസ്.ജി.ഡി എന്‍ജിനീയറിംഗ് , നഗര ഗ്രാമാസൂത്രണം എന്നീ വകുപ്പുകളുടെ പെര്‍ഫോമന്‍സ് ഓഡിറ്റ്‌ , വിജിലന്‍സ് ഫണ്ട് , വികസന അതോറിറ്റികള്‍ തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും സംയോജിപ്പിച്ചുകൊണ്ട് ഒരു ഏകീകൃത വകുപ്പ്  രൂപീകരിക്കുന്നതിലേക്ക് കരട് ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ഉത്തരവാദിത്വമാണ് 30.01.2017 ല്‍ ജിഒ(എം എസ് ) 27/2017  തദ്ദേശ വകുപ്പ് ഉത്തരവ് പ്രകാരം ലോക്കല്‍ ഗവണ്‍ മെന്റ്   കമ്മീഷന്  നല്‍കിയിരിക്കുന്നത് .