ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍

അധികാര വികേന്ദ്രീകരണം ജനകേന്ദ്രീകൃതമായ  വിധത്തില്‍ സ്ഥാപനവല്‍ക്കരിക്കുന്ന പ്രക്രിയയില്‍ തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഗവണ്‍മെന്റിന് നല്‍കുകയെന്നതാണ് ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്റെ ദൌത്യം. നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വികേന്ദ്രീകൃത ജനാധിപത്യ സംവിധാനങ്ങളുടെ സ്ഥാപനവല്‍ക്കരണം കാലികമായ പരിഷ്കാരങ്ങളോടെ പൂര്ത്തീകരിക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങളാണ് ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ഇവയെ മികവിന്റെ അടുത്തപടിയിലേക്ക് ഉയര്ത്തുന്നതിനാവശ്യമായ നയപരവും നിയമപരവുമായ പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങളില്‍ ഗവണ്‍മെന്റിനെ  കമ്മീഷന്‍ സഹായിക്കുന്നു